അങ്കക്കുറി
വിജയാനന്ദ് സംവിധാനം ചെയ്ത് സി.വി. ഹരിഹരൻ നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അങ്കക്കുറി. ചിത്രത്തിൽ ജയൻ, ജയഭാരതി, സുകുമാരൻ, സീമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചുതിരുമല എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ടി. ഉമ്മറാണ് സംഗീതം നിർവ്വഹിച്ചത്. വിഷ്ണുവർദ്ധനും അംബരീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സ്നേഹ സെഡു എന്ന 1978 ലെ കന്നഡ ചിത്രത്തിന്റെ പുനർനിർമ്മാണമാണിത്.[1][2][3] കഥാസാരംകാഷ്യർ രാമചന്ദ്രൻ (ജയൻ) സാമ്പത്തികതട്ടിപ്പിന്റെ പേരിൽ മാനേജരുടെ ചതിവിൽ ജയിലിലായി. ഇതിനേത്തുടർച്ച് അയാളുടെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്തു. ജയിലിൽ നിന്നിറങ്ങിയ അയാൾ മാനേജറെ (പ്രതാപചന്ദ്രൻ ) കൊലപ്പെടുത്തുന്നു. മകൾ സരളയെ (സീമ ) തട്ടിക്കൊണ്ടുപോയി അമ്മിണിയമ്മ (മീന ) എന്ന സ്തീ നടത്തുന്ന വേശ്യാലയത്തിലാക്കി. ചെറുപ്പത്തിലേ നാടുവിട്ട മാനേജറുടെ മകൻ കൃഷ്ണൻ ( സുകുമാരൻ ) തന്റെ വിവാഹത്തിനായി അച്ഛന്റെ അനുമതിക്കായി വന്നപ്പോൾ അച്ഛൻ കൊല്ലപ്പെട്ടതറിഞ്ഞ് പ്രതികാരദാഹിയാകുന്നു. കാഷ്യർ രാമചന്ദ്രൻ എന്ന ഒരു പേരു മാത്രമേ അയാൾക്കറിയൂ. തട്ടിപ്പുകാരനായ കൊച്ചപ്പനും (കുതിരവട്ടം പപ്പു) കുരങ്ങും ചേർന്ന് അവനെ പറ്റിക്കുന്നു. രാമചന്ദ്രൻ രാമൻ കുട്ടി എന്ന പേരിൽ ഒളിവിൽ താമസിക്കുന്നു. ഡ്രൈവർ ആയ കൃഷ്ണൻ പരിക്കേറ്റ രാമൻകുട്ടിയെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നു. അയാളുടെ കാമുകി ഗീതയേയും (ജയഭാരതി) അന്ധയായ അമ്മയേയും (കോഴിക്കോട് ശാരദ ) കണ്ട രാമൻകുട്ടി അവർ തൻറെ മാതൃസഹോദരിയാണെന്ന് തിരിച്ചറിയുന്നു. ഗീതയെ തന്റെ സഹോദരിയാക്കുന്നു. ദുഷ്ഠനായ തമ്പിയങ്ങുന്ന് (കെ.പി. ഉമ്മർ ) ചേരിയിൽ താമസിക്കുന്ന അവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. കൃഷ്ണനും രാമൻ കുട്ടിയും ചേർന്ന് ആ ശ്രമം തകർക്കുന്നു. തമ്പിയുടെ കാശു മോഷ്ടിച്ച രാമൻ കുട്ടി ആ സ്ഥലം ചേരിനിവാസികൾക്കായി വാങ്ങിക്കുന്നു. ഇവരെ തെറ്റിക്കാനായി തമ്പിയുടെ ശ്രമം. സഹായി ദാസപ്പൻ (കുഞ്ചൻ ) അവരുടെ ചരിത്രം കണ്ടെത്തുന്നു. തന്റെ സഹോദരിക്കായി രാമൻ കുട്ടി ജീവൻ ത്യജിക്കാൻ തീരുമാനിക്കുന്നു. താൻ കാരണം ജീവിതം നഷ്ടപ്പെട്ട സരളയോട് കാത്തിരക്കാൻ പറഞ്ഞ് ജയിലിൽ പോകുന്നു. അഭിനേതാക്കൾ
ഗാനങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia