അക്വാത്ത്‌ലോൺ
നീന്തലും തുടർന്നുള്ള രണ്ട് ഘട്ടങ്ങളായി ഓട്ടവും ഉൾപ്പെടുന്ന കായികയിനമാണ് അക്വത്ത്‌ലോൺ. ഇന്റർനാഷണൽ ട്രയാത്ത്‌ലോൺ യൂണിയനും (ഐടിയു) അതിലെ മെമ്പർ സംഘടനകളും മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നു. അക്വാത്ത്‌ലോണിനെ "അക്വത്തോൺ" എന്നും വിളിക്കുന്നു. ഐടിയു സാധാരണയായി അക്വാത്ത്‌ലോൺ എന്ന പദമാണ് ഉപയോഗിക്കുന്നു. ചരിത്രം1950 കളിൽ ഓസ്‌ട്രേലിയയിലെ ലൈഫ് ഗാർഡിംഗ് റേസുകളിൽ കടൽത്തീരത്തുകൂടി ഓടുന്നതും കടൽത്തീരത്തേക്ക് നീന്തുന്നതും ആയ മതസരങ്ങൾ നടത്തിയിരുന്നു. 1960 കളോടെ ഈ ആശയം അമേരിക്കയിലെ കാലിഫോർണിയയിലേക്ക് വ്യാപിക്കുകയും ഓട്ടക്കാർക്കും നീന്തൽക്കാർക്കും ഇടയിൽ പ്രചാരം നേടുകയും ചെയ്തു.[1] മത്സര രീതിപൊതുവേ ട്രയാത്ത്‌ലോണിന് സമാനമായ ദൂരമാണ് അക്വാത്ത്‌ലോണിലും പിന്തുടരുന്നത്. ഓപ്പൺ വാട്ടർ, പൂൾ അധിഷ്ഠിത സ്പ്രിന്റുകൾ / സൂപ്പർ സ്പ്രിന്റുകൾ എന്നിവയാണ് ഇതിലെ മറ്റു വിഭാഗങ്ങൾ. 2.5 കിലോമീറ്റർ ഓട്ടം, 1000 മീറ്റർ നീന്തൽ, 2.5 കിലോമീറ്റർ ഓട്ടം എന്നിവയാണ് ഐടിയു അംഗീകൃത മത്സരക്രമം. [2] അവലംബം
|
Portal di Ensiklopedia Dunia